വരുവിൻ നമുക്ക് അവിടുത്തെ ആരാധിക്കാം
നിത്യാരാധനാകേന്ദ്രം
യഥാർത്ഥമായ
ആരാധന
1. ഞങ്ങൾ അവിടുത്തെ ആരാധിക്കാൻ വന്നിരിക്കുന്നു
(മത്താ. 2:2)
ഹേറോദേസ് രാജാവിന്റെ കാലത്ത്
യൂദയായിലെ ബേദ്‌ലഹേമിൽ യേശു
ജനിച്ചപ്പോൾ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികൾ ജെറുസലേമിലെത്തി. അവർ
അന്വേഷിച്ചു. എവിടെയാണ് യഹൂദന്മാരുടെ രാജാവായി
ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ
നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ
വന്നിരിക്കുന്നു. ..... അവർ ഭവനത്തിൽ
പ്രവേശിച്ച് യേശുവിനെ അമ്മയായ മറിയത്തോടുകൂടി
കാണുകയും അവനെ കുമ്പിട്ടാരാധിക്കുകയും ചെയ്തു.
നിക്ഷേപപാത്രങ്ങൾ തുറന്ന് പൊന്നും കുന്തിരിക്കവും
മീറയും സമർപ്പിച്ചു. അവർ മറ്റൊരു
വഴിയെ സ്വദേശത്തേയ്ക്കു പോയി. (മത്താ. 2: 1-2) അവർ
അവരെയും അവർക്കുള്ളതിനെയും അവരുടെ ആഗ്രഹത്തെയും പൂർണ്ണമായും നിരുപാധികമായും മിശിഹായുടെ തൃപ്പാദത്തിങ്കൽ സമർപ്പിച്ചു. ഈ സമർപ്പണമാണ്
യഥാർത്ഥമായ ആരാധന. അതുവഴി അവർ
ആയിരിക്കേണ്ട അവസ്ഥയിൽ എത്തിച്ചേർന്നു. അവർ
മറ്റൊരു വഴിയെ പോയി എന്നു
സുവിശേഷത്തിൽ പറയുമ്പോൾ അവർ വന്നതുപോലെയല്ല,
മിശിഹായിൽ പുതിയ മനുഷ്യരായി തീർന്നു
തിരിച്ചു പോയി എന്നാണ് മനസ്സിലാക്കേണ്ടത്.
അവർ നിയമത്തിലെ ആദ്യത്തെ
വിശുദ്ധരായി. അപ്പത്തിന്റെ ഭവനമായ ബേത്‌ലഹേമിൽ
ജനിച്ചു നമ്മോടൊപ്പമായിരിക്കുവാനും നമുക്ക് ആത്മീയ ഭക്ഷണമാകുവാനും
സ്വയം അപ്പമായിത്തീർന്ന മിശിഹായെ അപ്പത്തിൽ (ദിവ്യകാരുണ്യത്തിൽ)
നമുക്കാരാധിക്കാം നമുക്കു പുതിയ മനുഷ്യരായിത്തീരാം.
2. ബഥനിയായിലെ തൈലാഭിഷേകം
അവൻ ബഥാനിയായിൽ
കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കവേ,
ഒരുവെങ്കൽ ഭരണിനിറയെ വിലയേറിയ ശുദ്ധ
നാർദീൻ സുഗന്ധതൈലവുമായി ഒരു സ്ത്രീ
അവിടെ വന്നു. അവൾ ഭരണിതുറന്ന്
അത് അവന്റെ ശിരസിൽ
ഒഴിച്ചു. തന്റെ തലമുടികൊണ്ട് അവന്റെ
പാദങ്ങൾ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളം
കൊണ്ട് വീടു നിറഞ്ഞു. അവിടെയുണ്ടായിരുന്നവരിൽ
ചിലർ അമർഷത്തോടെ പരസ്പരം
പറഞ്ഞു. തൈലം പാഴാക്കി കളഞ്ഞതെന്തിന്.
മുന്നൂറിലധികം ദനാറായ്ക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ.
അവർ അവളെ കുറ്റപ്പെടുത്തി.
യേശു പറഞ്ഞു ഞാൻ
സത്യമായി നിങ്ങളോടു പറയുന്നു. ലോകത്തിലെവിടെയെല്ലാം
സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവൾ ചെയ്ത കാര്യങ്ങൾ
അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും. (മർക്കോ. 14: 3-9), (യോഹ. 12:1-8) ഇവിടെ മിശിഹാ പറയുക,
സുവിശേഷപ്രഘോഷണത്തോടൊപ്പം മറിയത്തിന്റെ ബഥാനിയായിലെ തൈലാഭിഷേകവും അവളടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും
എന്നാണ്. സുവിശേഷപ്രഘോഷണത്തോടു കിടപിടിക്കത്തക്കവിധം എന്തു സവിശേഷതയാണ് മേരിയുടെ
പ്രവൃത്തികളിൽ അടങ്ങിയിരിക്കുന്നത്. എല്ലാ സുവിശേഷപ്രഘോഷണത്തിന്റെയും അജപാലനശുശ്രൂഷയുടെയും ആത്യന്തികലക്ഷ്യം:
മനുഷ്യൻ ദൈവത്തിങ്കലേയ്ക്കു തിരിയുകയും ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന
ദൈവപുത്രനായ മിശിഹായുടെ തൃപ്പാദത്തിങ്കൽ അവരുടെ ജീവിതം സമർപ്പണം ചെയ്യണം
എന്നതാണ്. ബഥാനിയായിലെ തൈലാഭിഷേകത്തിൽ ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടു. അതാണ് മേരിയുടെ
പ്രവൃത്തിയുടെ സവിശേഷത.
എന്താണ് പാഴാക്കുക എന്ന
വാക്കിന്റെ അർത്ഥം. ആവശ്യത്തിലധികം ചെലവഴിക്കുക
അല്ലെങ്കിൽ അർഹിക്കുന്നതിലധികം കൊടുക്കുക. എന്നാൽ ദൈവപുത്രനായ
മിശിഹാ അതർഹിക്കുന്നു അവനതിന് അർഹനാണ്. He is worthy എന്ന
വിശ്വാസവും ബോധ്യവും നമുക്കുണ്ടാകണം. സാധുക്കൾക്കുവേണ്ടി
ചെയ്യുമ്പോഴല്ല അവരിൽ മിശിഹായെ കണ്ടുകൊണ്ട്
ചെയ്യുമ്പോഴാണ് പ്രവൃത്തികൾ നല്ല
പ്രവൃത്തികൾ ആകുന്നത്. ദൈവതിരുമുമ്പിൽ ഏറ്റം
വിലപ്പെട്ടത് ലൗകിക മനുഷ്യന് പാഴ്
വേലയാകാം.
Very good. This article helped me for lead an Eucharist Adoration. Thank you very much.
ReplyDelete